01:55pm 11 November 2026
NEWS
ആ കാറിനുള്ളിൽ നടന്നത് കാണാൻ പാടില്ലാത്ത കാര്യം; സൈബറാക്രമണത്തെ ഭയക്കില്ലെന്നും ഉത്തര
13/09/2025  06:43 AM IST
nila
ആ കാറിനുള്ളിൽ നടന്നത് കാണാൻ പാടില്ലാത്ത കാര്യം; സൈബറാക്രമണത്തെ ഭയക്കില്ലെന്നും ഉത്തര

വീടിനുമുന്നിൽ അപരിചിതരായ യുവാവും യുവതിയും കാർ പാർക്ക് ചെയ്ത് അതിനുള്ളിൽ പറയാൻ പറ്റാത്ത പ്രവർത്തികൾ ചെയ്തു എന്നാരോപിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താൻ ഭാര്യയുമൊപ്പം ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതോടെ കാർ റോഡരുകിൽ പാർക്ക് ചെയ്യുകയാണുണ്ടായതെന്ന് വെളിപ്പെടുത്തി കാറിലുണ്ടായിരുന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. വീഡിയോ പുറത്തുവന്നതോടെ ദമ്പതികളെ ചോദ്യം ചെയ്ത യുവതിക്കെതിരെ നെറ്റിസൺസ് രൂക്ഷ വിമർശനമുയർത്തിയിരുന്നു. എന്നാൽ, തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് എന്ന് പറയുകയാണ് ആ യുവതി.

ഉത്തരയെന്നാണ് കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ ആ യുവതിയുടെ പേര്. താൻ കാറിനകത്ത് നോക്കിയ സമയത്ത് കാണാൻ പാടില്ലാത്ത രംഗം കണ്ടുവെന്നാണ് ഉത്തര പറയുന്നത്. ഇതോടെ ഓടിച്ചെന്ന് അമ്മയോട് താൻ കാര്യം പറഞ്ഞു. തങ്ങൾ അത് ചോദ്യം ചെയ്തപ്പോൾ വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നും ഉത്തര പറയുന്നു. വീടിൻറെ മുന്നിൽ എന്തിനാണ് കാർ പാർക്ക് ചെയ്തതെന്ന് മാത്രമാണ് താൻ ചോദിച്ചതെന്നും ഉത്തര പറയുന്നു. 

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും യുവതി ചൂണ്ടിക്കാട്ടുന്നു. തനിക്ക് സൈബറാക്രമണത്തിൽ കുഴപ്പമില്ലെന്നും, നാട്ടുകാർ തനിക്കൊപ്പമുണ്ടെന്നും ഉത്തര പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img